വേനൽക്കാലത്തു ശരീരത്തിനു കുളിർമയും ഉന്മേഷവും തരുന്ന ചില പാനീയങ്ങൾ പരിചയപ്പെടാം. കാരറ്റ് സംഭാരവും അവിൽ മിൽക്കും എളുപ്പത്തിൽ വീട്ടിൽ തയാറാക്കാം.
കാരറ്റ് സംഭാരം
ചേരുവകൾ
- തൈര്
- വെള്ളം
- കാരറ്റ്
- പച്ചമുളക്
- ഇഞ്ചി
- ചെറിയ ഉള്ളി 2-3 എണ്ണം
- ഉപ്പ് ആവശ്യത്തിന്
തയാറാക്കുന്ന വിധം
മേൽപ്പറഞ്ഞ ചേരുകളെല്ലാം കൂടി മിക്സിയിൽ അടിച്ചെടുക്കുക. പ്രിയപ്പെട്ടവർക്കു നൽകാൻ സംഭാരം തായാർ.
അവിൽ മിൽക്ക്
ചേരുവകൾ
- അവിൽ 3 പിടി
- പാളയംകോടൻ പഴം 3 എണ്ണം
- തണുത്ത പാൽ അര ഗ്ലാസ്
- നിലക്കടല (തൊലികളഞ്ഞത്) - ഒരു പിടി
- കശുവണ്ടി ആവശ്യത്തിന്
- പഞ്ചസാര ആവശ്യത്തിന്
- ചെറി ആവശ്യത്തിന്
തയാറാക്കുന്ന വിധം
തൊലി കളഞ്ഞ പഴം പഞ്ചസാരയും ചേർത്ത് മിക്സിൽ നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് അവിൽ ഒഴികെയുള്ള ചേരുവകൾ ചേർത്തിളക്കുക.
ഗ്ലാസിലേക്ക് ഒഴിച്ച് അവിലും ചേർത്തു സ്പൂണ്കൊണ്ട് നന്നായി കലരുന്ന വിധം അടിക്കുക. ഇനി ഉപയോഗിക്കാം.